2008-08-29

അഭയ കേസ്സ്‌ - ചങ്ങലയ്ക്ക്‌ ഭ്രാന്ത്‌ പിടിച്ചോ?

സിസ്റ്റർ അഭയ കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് മനോരമയിൽ (നുണോരമ) വന്ന വാർത്ത അഭയ കിണറ്റിൽ വീണുമരിച്ചു എന്നാണ്‌. കിണറ്റിൽ വീണ്‌ മരിച്ച അഭയയെ സി. ബി. ഐ.യുടെ സി. ഡി. വിവാദത്തിൽ വരെ എത്തിച്ച ജോമോനാണുപോലും ഇപ്പോൾ കുറ്റക്കാരൻ.
ജോമോന്റെ സ്വത്ത്‌ വിവരങ്ങൾ അന്വേഷിക്കൻ കോടതി ഉത്തരവ്‌? കോടതികളിൽ നിന്നും ഇത്തരം തലതിരിഞ്ഞ വിധികൾ ഉണ്ടാകുമ്പോൾ കോടതികളും പ്രതികളും ഒന്നയോ എന്ന് ജനങ്ങൾ ചിന്തിച്ചാൽ കുറ്റം പറയാൻ പറ്റുമോ?
ഒരു പക്ഷെ ചില വൈദികരെങ്കിലും ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും പക്ഷെ അവർ ഒന്നോർക്കുന്നത്‌ നന്നാണ്‌
" നിങ്ങൾ വെള്ളയടിച്ച കുഴിമാടങ്ങൾക്ക്‌ സദ്രശ്യരാണ്‌. അവ പുറമെ മനോഹരമായി കാണപ്പെടുന്നുവെങ്കിലും അവയ്ക്കുള്ളിൽ മരിച്ചവരുടെ അസ്ഥികളും സർവ്വമാലിന്യങ്ങളും കാണപ്പെടുന്നു. അതുപോലെ ബാഹ്യമായി മനുഷ്യർക്ക്‌ നല്ലവരായി കാണപ്പെടുന്ന നിങ്ങൾ ഉള്ളിൽ കാപട്യവും അനീതിയും നിറഞ്ഞവരാണ്‌. നിങ്ങൾക്ക്‌ ദുരിതം " (മത്തായി 23: 27-28)
ഭ്രാന്ത്‌ പിടിച്ചാൽ ചങ്ങലയ്ക്കിടാം പക്ഷെ ചങ്ങലയ്ക്ക്‌ ഭ്രാന്ത്‌ പിടിച്ചാൽ എന്ത്‌ ചെയ്യും എന്നതാണ്‌ ഇന്നത്തെ കാലികമായ പ്രശ്നം.

9 നിങ്ങളുടെ അഭിപ്രായം അറിയിക്കൂ.:

Praveen payyanur said...

സിസ്റ്റർ അഭയയെ കൊന്നത്‌ എനി കമ്മ്യൂണിസ്റ്റ്‌ കാരാണ്‌ എന്ന് ഇവന്മ്മാർ പറഞ്ഞുകളയുമോ?
പുരോഹിതരുടെ അടക്കിപ്പിടിച്ച വികാരം (കന്യാസ്ത്രീകൾ പീഢിപ്പിക്കപ്പെടുന്നത്‌) ഒരു സാമൂഹ്യ പ്രശ്ന്മായി മാറുന്നുണ്ടോ?

B for Blogger said...

ചങ്ങലയുടെ ഭ്രാന്തിനു ഒരു ഉദാഹരണമാണ് ഗോള്‍ഫ് കേസ്. ന്യായാധിപന് മുന്നിലുള്ള നീതി ദേവതയുടെ കണ്ണ് മൂടികെട്ടിയത് അന്ധത മറ്റാരും അറിയാതിരിക്കാനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആ സംശയത്തിന് ബലം നല്കുന്ന രീതിയിലാണ് കോടതി വിധികള്‍ . ഗോള്‍ഫ് കേസില്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വാദങ്ങള്‍ മുഖവിലക്കെടുക്കാതെ കോടതി ഏകപക്ഷീയമായ തീരുമാനമാണ് കൈകൊണ്ടത്. സമൂഹത്തിലെ ഒരുപറ്റം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പണത്തിന്റെ കൊഴുപ്പില്‍ നെഗളിപ്പ് നടത്താന്‍ കോടതി കൂട്ടുനില്‍ക്കരുതായിരുന്നു .

ഇവിടെ അഭയ കേസ് ഇത്രയെന്കിലും പുരോഗമിക്കാന്‍ ശ്രീ ജോമോന്‍ ഒരു കാരണമാണ് . ആരുടേയോ താത്പര്യം സംരക്ഷിക്കാനാണോ ഈ വിധി എന്ന് നമ്മള്‍ സംശയിക്കേണ്ടിയിരിക്കുന്നു. ആത്മഹത്യ എന്ന് കരുതിയ കേസ് കൊലപാതകമാണെന്ന് കണ്ടെത്തി, വൈദികനും കന്യസ്ത്രീക്കും പങ്കുണ്ടെന്ന് വരെ എത്തി നില്ക്കുന്നു. കൊലപാതകമെന്ന് തെളിഞ്ഞപ്പോള്‍ എന്നാല്‍ അതൊന്നു തെളിയിക്കണമെന്ന് സഭയിലെ ഒരു കുഞ്ഞാടിനും തോന്നാത്തതും കപ്പലിലെ കള്ളനെ ഭയന്നല്ലേ എന്നും ഈ പാവം സാധാരണ പ്രജ സംശയിക്കുന്നതില്‍ തെറ്റുണ്ടോ മാളോരേ ?

Anonymous said...

സത്യായിട്ടും കൊന്നതാര്‍ന്നോ....

Praveen payyanur said...

അഭയ കേസ് തെളിയാതെ പോയാല്‍ പാവപ്പെട്ട കന്യാ സ്ത്രീകള്‍് പീഢിപ്പിക്കപ്പെടുന്നതു തുടരും. അഭയയെ കൊന്നതാണെന്ന് തെളിഞ്ഞില്ലേ, ആരാ കൊന്നത് എന്നതിലും ആര്ക്കും സംശയം ഇല്ലല്ലോ. അറസ്ടു ചെയ്യാന്‍ ആവശ്യമായ തെളിവിന്റെ പ്രശ്നമേ ബാക്കിയുള്ളൂ

siva // ശിവ said...

എല്ലാവരും അടിസ്ഥാനപരമായി മനുഷ്യരാണ്. അവര്‍ ജീവിക്കാന്‍ പല ജോലികള്‍ ചെയ്യുന്നു പല വേഷങ്ങള്‍ കെട്ടുന്നു. ഒരാള്‍ പുരോഹിതനായി വേഷം കെട്ടുമ്പോള്‍ അയാളുടെ അടിസ്ഥാന വികാരങ്ങള്‍ അയാളുടെ കൂടെ തന്നെ ഉണ്ടാകും. അത് അയാള്‍ പ്രകടിപ്പിക്കുക തന്നെ ചെയ്യും. ഇതൊക്കെ എല്ലാ കാലത്തും ഉണ്ടായിരുന്നു. ചിലതൊക്കെ പുറം ലോകം അറിയുന്നു. അല്ലാതെ ആരും പുണ്യവാളന്മാരൊന്നുമല്ല.

Cartoonist Gireesh vengara said...

ഇനി സീരിയല്‍ കണ്ടാല്‍ മതി

Anonymous said...

Hi Praveen,
Regarding Jomon puthanpura, I am afraid that you does not have the real info. Just try to have some details about his financial status 'before and after' as a 'pothuthalparyan'....

chithrakaran ചിത്രകാരന്‍ said...

ചെകുത്താന്‍ എന്നും സംഘടിതരായ പൊതുധാരയുടെ ചെങ്കോലേന്തുന്നു.
പണമാണ് മൂല്യ ബോധം എന്ന തത്വം മാറാത്തിടത്തോളം കാലം ഇതൊക്കെയേ നടക്കു പ്രവീണ്‍. പണത്തെ മാറ്റി ധര്‍മ്മത്തെ (നന്മയെ)പ്രതിഷ്ടിക്കേണ്ടിയിരിക്കുന്നു. :)

Praveen payyanur said...

ഇവിടെ പലരും അന്വേഷിക്കാൻ ആവശ്യപ്പെടുന്നത്‌ ജോമോന്റെ സ്വത്തിനെക്ക്വാറിച്ചാണ്‌. എന്തൊരു വിരോധാഭാസം.
ഇന്ന് പത്രത്തിൽ വായിച്ചില്ലെ ഏതൊ ഒരുത്തിയെ വിശുദധയായി പ്രഖ്യാപിക്കുന്നത്രെ. വത്തിക്കാൻ മന്ദബുദധികളുടെ കേന്ദ്രമോ?

Post a Comment