2008-08-22

ആണവക്കരാർ അഥവാ അടിമത്തക്കരാർ

ആണവക്കരാർ അഥവാ അടിമത്തക്കരാർ

ഇന്‌ത്യയുടെ ഊർജ്ജ പ്രതിസന്ധിക്ക്‌ ആണവക്കരാർ പരിഹാരമാണൊ? ഇന്‌ത്യയുടെ ഇന്നത്തെ വാർഷിക വൈദ്യുതി ഉത്പാദനശേഷി 1,32,000 മെഗാവാട്ടാണ്‌. ഇതിൽ 3 ശതമാനം അഥവ 4120 മെഗാവാട്ടാണ്‌ ആണവോർജ്ജം. അമേരിക്കയുടെ സഹായത്തോടെ ആണവോത്പാദന ശേഷി ഉയർത്തിയാൽ 2020ൽ ഇത്‌ 20,000 മെഗാവാട്ട്‌ മാത്രമായിരിക്കും. അന്നത്തെ ആവശ്യത്തിന്റെ വെറും 4 ശതമാനം മാത്രം.എന്നാൽ വിലയൊ?ഏറ്റവും ചിലവേറിയ വൈദ്യുതി ആണവനിലയത്തിൽ നിന്നുള്ളതാണ്‌. ഒരു മെഗാവാട്ട്‌ ഉത്പാദിപ്പിക്കാൻ 7.4 കോടി രൂപയാണ്‌ ചിലവ്‌. നിർമ്മാണ മൂലധനത്തിന്റെ പലിശകൂടി ചേർത്താൽ 11.1 കോടി രൂപയായി മാറും. ജലവൈദ്യുതിയുടെ 5 ഇരട്ടി.
മാലിന്യം ആണവ റിയാക്ടറുകൾ സൃഷ്ടിക്കുന്ന മാലിന്യങ്ങൾ മറ്റൊരു വലിയ വിഷയമാണ്‌. ജപ്പാനിലെ തകേഷിത ആണവ നിലയം പൂട്ടാൻ 660 ദശലക്ഷം ഡോളറാണ്‌ ചിലവായത്‌. അത്‌ നിർമ്മിക്കാൻ ആവശ്യമയത്രയും തുക തന്നെ.

മറ്റ്‌ വഴികൾ
2020 ആകുമ്പോഴേക്കും കാറ്റാടി യന്ത്രത്തിൽ നിന്നും 20,000 മെഗാവാട്ട്‌ ഉത്പാദിപ്പിക്കാൻ സാധിക്കും. രാജസ്ഥാൻ മരുഭൂമിയിൽനിന്നും സൊളാർ വഴി 1 ലക്ഷം മെഗാവാട്ട്‌ ഉത്പാദിപ്പിക്കാൻ കഴിയും.
എനി കരാറുമയി ബന്ധപ്പെട്ടത്‌123 കരാറും ഹയ്ഡാക്ടും 1954 ലെ അമേരിക്കൻ നിയമത്തിൽ വരുത്തിയ്‌ ഭേദഗതികളാണെല്ലോ. 123 കരാറിലെ അനുഛേദം 2:1 പ്രകാരം കരറിൽ ഏർപ്പെടുന്ന രാജ്യങ്ങൾ അവരുടെ ദേശീയ്‌ നിയംങ്ങൾക്കും നിയന്ത്രണങ്ങൾക്കും അനുസരിച്ചായിരിക്കണം പ്രവർത്തിക്കേണ്ടത്‌.

ചോദ്യം:

1. ആണവ ഇന്ധനം റീപ്രൊസസിംഗ്‌ ചുമതല അമേരിക്കയുടെ സമ്പൂർണ്ണ നിയന്ത്രണത്തിൽ ആക്കിയത്‌ എന്‌തിനാണ്‌? ഉത്തരം അറിയുന്നവർ ദയവായി പറയൂ.

4 നിങ്ങളുടെ അഭിപ്രായം അറിയിക്കൂ.:

Praveen payyanur said...

ആണവക്കരാര്‍ നടപ്പിലാക്കാന്‍ മന്‍മോഹന്‍ സിങ്ങ് വാശി പിടിക്കുന്നത് ഇന്ത്യയോടുള്ള സിനെഹമോ അതോ അമേരിക്കയോടുള്ള നാണംകേട്ട വിധേയത്തമൊ.

അപ്പു ആദ്യാക്ഷരി said...

പ്രവീണ്‍, ഈ ലേഖനം കുറേക്കൂടി വിശദമാക്കാമായിരുന്നു. ഇതില്‍ പറയുന്ന വിവരങ്ങള്‍ എവിടെനിന്ന് ശേഖരിച്ചു എന്നും അവയുടെ ആധികാരികത എത്രത്തോളമുണ്ട് എന്നും പറയുന്നതു നന്നായിരിക്കും “ഒരു മെഗാവാട്ട്‌ ഉത്പാദിപ്പിക്കാൻ 7.4 കോടി രൂപയാണ്‌ ചിലവ്‌.“ ഈ പ്രസ്താവന എത്രത്തോളം ശരിയാണ്? ഒരു റിയാക്ടര്‍ സ്ഥപിച്ചുകഴിഞ്ഞ് എക്കാലവും ഇതുതന്നെയാവുമോ ഒരു മെഗാവാട്ടിന്റെ ചിലവ്?

Praveen payyanur said...

അപ്പു എഴുതിയത്‌ ശരിയാണ്‌. മറ്റൊരു ബ്ലൊഗിൽ നടന്ന ചർച്ചയ്ക്ക്‌ കമന്റിട്ടത്‌ ഇവിടെകൂടി കൊടുത്തു. ആണവക്കരാറുമായി ബന്ധപ്പെട്ട്‌ കുറച്ച്‌ ക്ലാസ്സുകളും കുറച്ച്‌ ലേഖനങ്ങളും വായിച്ചു പി. ഏ . ജി ബുള്ളറ്റിനിലും മറ്റും ശസ്ത്രജ്ഞർ എഴുതിയതാണ്‌ ഞാൻ പഠിച്ചത്‌.

നന്ദി.

HARI said...

Instead of putting cost per megawatt, cost per unit is more logical. What is the cost for Solar and Wind Energy stations, what is the availability factor for these?

Post a Comment