2008-07-30

ജീവതം നിങ്ങളെ എന്തു പഠിപ്പിച്ചു

ജീവിതം അവസാനിക്കുന്ന ഒരു യാത്രയും ഒട്ടനേകം സമസ്യകളുടെ ഒരു കൂമ്പാരവുമാണ്‌. ജീവിത യാത്രയിൽ ചില ആശയങ്ങൾ, ചില്ല സംഭവങ്ങൾ,ചില വ്യക്തികൾ നമ്മെസ്വാധീനിക്കുന്നു. ഇവയിൽ പലതും ചില ഘട്ടങ്ങളിൽ തിരുത്തപെടുന്നു. ചിലതെല്ലാം ഉപേക്ഷിക്കപ്പെടുന്നു. ഓർക്കാപ്പുറത്ത്‌ വേറെ ചില ആശയങ്ങളും സംഭവങ്ങളും വ്യക്തികളും മനസ്സിൽ സ്ഥാനം പിടിക്കുന്നു. മരണംവരെ അപൂർവ്വം ആശയങ്ങളും സംഭവങ്ങളും വ്യക്തികളും മനസ്സിൽ അവശേഷിക്കുന്നു. അവ ജീവിതത്തിൻ ഭാഗമായിത്തീരുന്നു.