2008-08-29

അഭയ കേസ്സ്‌ - ചങ്ങലയ്ക്ക്‌ ഭ്രാന്ത്‌ പിടിച്ചോ?

സിസ്റ്റർ അഭയ കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് മനോരമയിൽ (നുണോരമ) വന്ന വാർത്ത അഭയ കിണറ്റിൽ വീണുമരിച്ചു എന്നാണ്‌. കിണറ്റിൽ വീണ്‌ മരിച്ച അഭയയെ സി. ബി. ഐ.യുടെ സി. ഡി. വിവാദത്തിൽ വരെ എത്തിച്ച ജോമോനാണുപോലും ഇപ്പോൾ കുറ്റക്കാരൻ.
ജോമോന്റെ സ്വത്ത്‌ വിവരങ്ങൾ അന്വേഷിക്കൻ കോടതി ഉത്തരവ്‌? കോടതികളിൽ നിന്നും ഇത്തരം തലതിരിഞ്ഞ വിധികൾ ഉണ്ടാകുമ്പോൾ കോടതികളും പ്രതികളും ഒന്നയോ എന്ന് ജനങ്ങൾ ചിന്തിച്ചാൽ കുറ്റം പറയാൻ പറ്റുമോ?
ഒരു പക്ഷെ ചില വൈദികരെങ്കിലും ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും പക്ഷെ അവർ ഒന്നോർക്കുന്നത്‌ നന്നാണ്‌
" നിങ്ങൾ വെള്ളയടിച്ച കുഴിമാടങ്ങൾക്ക്‌ സദ്രശ്യരാണ്‌. അവ പുറമെ മനോഹരമായി കാണപ്പെടുന്നുവെങ്കിലും അവയ്ക്കുള്ളിൽ മരിച്ചവരുടെ അസ്ഥികളും സർവ്വമാലിന്യങ്ങളും കാണപ്പെടുന്നു. അതുപോലെ ബാഹ്യമായി മനുഷ്യർക്ക്‌ നല്ലവരായി കാണപ്പെടുന്ന നിങ്ങൾ ഉള്ളിൽ കാപട്യവും അനീതിയും നിറഞ്ഞവരാണ്‌. നിങ്ങൾക്ക്‌ ദുരിതം " (മത്തായി 23: 27-28)
ഭ്രാന്ത്‌ പിടിച്ചാൽ ചങ്ങലയ്ക്കിടാം പക്ഷെ ചങ്ങലയ്ക്ക്‌ ഭ്രാന്ത്‌ പിടിച്ചാൽ എന്ത്‌ ചെയ്യും എന്നതാണ്‌ ഇന്നത്തെ കാലികമായ പ്രശ്നം.